വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മ്മന്‍ പ്രൊവിന്‍സ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു ; 2026/28 വര്‍ഷത്തെ ഭരണസമിതി നിലവില്‍ വന്നു

News Photo 1 - Germany - Otta Nottathil - wmc_german_province_new_office_bearers_2026_28_oct_17_2026
ബര്‍ലിന്‍: ആഗോള പ്രവാസി മലയാളി കൂട്ടായ്മയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ (World Malayalee Council/WMC) ജര്‍മ്മന്‍ പ്രൊവിന്‍സിന്റെ 2026/28 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രൊവിന്‍സ് എക്സിക്യൂട്ടീവ് ഭാരവാഹികള്‍ക്കൊപ്പം വിമന്‍സ് ഫോറം, യൂത്ത് ഫോറം സാരഥികളെയും പ്രഖ്യാപിച്ചതോടെയാണ് പുതിയ സമിതി നിലവില്‍ വന്നത്. ഗ്ളോബല്‍, യൂറോപ്പ് റീജിയന്‍ നേതൃനിരയിലെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

കൊളോണ്‍ റ്യോസ്റാത്തിലെ സെന്റ് സെര്‍വാറ്റിയൂസ് ദേവാലയ ഹാളില്‍ കൂടിയ യോഗത്തില്‍ ഫാ. ജോസ് വടക്കേക്കര സിഎംഐ അദ്ധ്യക്ഷത വഹിച്ചു. അമയ സോണി പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. ഡബ്ള്യു.എം.സി യൂറോപ്പ് റീജിയന്‍ പ്രസിഡന്റ് മേഴ്സി തടത്തില്‍ സ്വാഗതം ആശംസിച്ച് ജര്‍മന്‍ പ്രൊവിന്‍സിന്റെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

ഗ്ളോബല്‍ പ്രസിഡന്റ് ജോളി തടത്തില്‍, ഗ്ളോബല്‍ വൈസ് പ്രസിഡന്റ് ഗ്രിഗറി മേടയില്‍, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ജോളി എം.പടയാട്ടില്‍; തോമസ് അറമ്പന്‍കുടി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.ജര്‍മന്‍ പ്രൊവിന്‍സ് സെക്രട്ടറി ജെന്‍സ് കുമ്പിളുവേലില്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. ജോസ് കുമ്പിളുവേലില്‍ പരിപാടികളുടെ അവതാരകനായി.

ജര്‍മ്മന്‍ പ്രൊവിന്‍സ് ഭാരവാഹികള്‍

ബാബു എളമ്പാശ്ശേരില്‍(ചെയര്‍മാന്‍),ലിബിന്‍ കാരുവള്ളില്‍ (പ്രസിഡന്റ്), ജെന്‍സ് കുമ്പിളുവേലില്‍ (സെക്രട്ടറി), ഋത്വിക് മുത്താച്ചികണ്ടി (ട്രഷറര്‍), ജോസഫ് കളത്തിപ്പറമ്പില്‍, ജെയിംസ് പാത്തിക്കല്‍,സാറാമ്മ ജോസഫ് (വൈസ് ചെയര്‍മാന്‍മാര്‍), ബാബു ചെമ്പകത്തിനാല്‍, ചിന്നു പടയാട്ടില്‍, അനൂപ് ജെയ്സണ്‍ (വൈസ് പ്രസിഡന്റുമാര്‍),ജീസണ്‍ മാളിയേക്കല്‍ (അസോസിയേറ്റ് സെക്രട്ടറി),ജോസ് കുഴിപ്പിള്ളി (അസോസിയേറ്റ് ട്രഷറര്‍), ജീനറ്റ് ജോസ് (സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍) എന്നിവരാണ് പ്രൊവിന്‍സ് ഭാരവാഹികളായി ചുമതലയേറ്റത്.

വിമന്‍സ് ഫോറം & യൂത്ത് ഫോറം:

മരിയ തോമസ് (വിമന്‍സ് ഫോറം പ്രസിഡന്റ്),അവിന്‍ സാജു (യൂത്ത് ഫോറം പ്രസിഡന്റ്),ഡാനിയല്‍ ബിജു സൈമണ്‍ (യൂത്ത് ഫോറം സെക്രട്ടറി),ജോഷ്വ വര്‍ഗീസ് (യൂത്ത് ഫോറം ട്രഷറര്‍),നിബിന്‍ ബിജു (യൂത്ത് ഫോറം അസോസിയേറ്റ് സെക്രട്ടറി) എന്നിവരുമാണ് പുതുതായി ചുമതലയേറ്റത്.

പ്രൊവിന്‍സിന്റെ അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളെപ്പറ്റി യോഗത്തില്‍ ചര്‍ച്ച ചെയ്തു.പ്രൊവിന്‍സില്‍ കൂടുതല്‍ യുവജനങ്ങളെ അംഗങ്ങളാക്കുന്നതിന് മെമ്പര്‍ഷിപ്പ് കാമ്പെയില്‍ തുടങ്ങുമെന്നും പുതുതായി ജര്‍മനിയിലെത്തുന്ന മലയാളികള്‍ക്ക് എല്ലാതലത്തിലുമുള്ള ആവശ്യങ്ങളും സഹായങ്ങളും ചെയ്തുനല്‍കാന്‍ പ്രൊവിന്‍സ് പ്രതിജ്ഞാബദ്ധമാണന്നും പ്രസിഡന്റ് ലിബിന്‍ കാരുവള്ളില്‍ അറിയിച്ചു.

യൂറോപ്പ് റീജിയന്‍ ഭാരവാഹികള്‍

ജോളി എം. പടയാട്ടില്‍ (ചെയര്‍മാന്‍), മേഴ്സി തടത്തില്‍ (പ്രസിഡന്റ്), ജോസ് കുമ്പിളുവേലില്‍ (സെക്രട്ടറി),സാം ഡേവിഡ് മാത്യു (ട്രഷറര്‍).

ഗ്ളോബല്‍ ഭാരവാഹികള്‍

ജോണ്‍ മത്തായി (ചെയര്‍മാന്‍),ജോളി തടത്തില്‍ (പ്രസിഡന്റ്), ക്രിസ്ററഫര്‍ വര്‍ഗീസ് (സെക്രട്ടറി), ജോണ്‍സണ്‍ തലച്ചെല്ലൂര്‍ (ട്രഷറര്‍),

രാഷ്ട്രീയ~സാമുദായിക വേര്‍തിരിവുകളില്ലാതെ പ്രവാസി മലയാളികളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടന, ജര്‍മ്മനിയിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിനും സാമൂഹിക~സാംസ്കാരിക കൂട്ടായ്മകള്‍ക്കും പുതിയ നേതൃത്വത്തില്‍ മുന്‍ഗണന നല്‍കുമെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
- dated 17 Oct 2026

Comments:

Keywords: Germany - Otta Nottathil - wmc_german_province_new_office_bearers_2026_28_oct_17_2026 Germany - Otta Nottathil - wmc_german_province_new_office_bearers_2026_28_oct_17_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

smym_bayern_region_night_vigil_prays_party_oct_9_2026
ജര്‍മനി റേഗെന്‍സ്ബുര്‍ഗില്‍ വിശ്വാസത്തിന്റെ യുവവസന്തം; എസ്.എം.വൈ.എം ബയേണ്‍ റീജിയണ്‍ നൈറ്റ് വിജിലും പ്രെയ്സ് പാര്‍ട്ടിയും ഭക്തിസാന്ദ്രമായി
over_1800_arrested_after_looting_during_protests_france_oct_18_2026
ജര്‍മനി ഫ്രാന്‍സില്‍ ജനജീവിതച്ചെലവിനെതിരായ പ്രക്ഷോഭം അക്രമാസക്തമായി; കൊള്ളയും തീവെപ്പും, 1,800~ലധികം പേര്‍ അറസ്ററില്‍ ; ചരിത്രപ്രസിദ്ധമായ സിറ്റി ഹാള്‍ കത്തിച്ചു
bochum_fire_accident_malayalees_mortals_proceedings_finished_to_send_to_kerala_oct_16_2026
ജര്‍മനി ബോഹും ദുരന്തം: മൂന്ന് മലയാളികളുടെയും നടപടിക്രമങ്ങള്‍ 72 മണിക്കൂറിനകം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ ഒരേ വിമാനത്തില്‍ നാട്ടിലെത്തിക്കും; വിമാന സമയം തിങ്കളാഴ്ച വ്യക്തമാകും
frue_start_rente_feur_kinder_in_Germany_goverment_plan_oct_16_2026
ജര്‍മനി കുട്ടികള്‍ക്ക് സര്‍ക്കാര്‍ വക പെന്‍ഷന്‍ പദ്ധതി ; 'ഫ്രൂയിസ്ററാര്‍ട്ട് റെന്റെ'ക്ക് ജര്‍മ്മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം; ആറ് വയസ്സ് മുതല്‍ അക്കൗണ്ടിലേക്ക് പണം
fire_accident_death_bochum_3_malayalees_norka_roots_bear_the_expenses_for_body_transportation_to_ker
ജര്‍മനി ജര്‍മനിയില്‍ തീപിടുത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ചെലവ് നോര്‍ക്ക റൂട്ട്സ് വഹിയ്ക്കും
fehl_alarm_frankfurt_stadium_evakuliert_16_10_2026
ജര്‍മനി ഹോം വിജയത്തിന് പിന്നാലെ ഫ്രാങ്ക്ഫര്‍ട്ട് സ്റേറഡിയത്തില്‍ അപായ സൈറണ്‍; വാര്‍ത്താസമ്മേളനം പാതിവഴിയില്‍ നിര്‍ത്തി, കാണികളെ ഒഴിപ്പിച്ചു